തിരുവനന്തപുരം: സമസ്ത മേഖലകളും സ്പർശിക്കുന്ന മികച്ച ബജറ്റ് ആണു വി.ഡി. സതീശൻ അവതരിപ്പിച്ചതെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാനും പ്രമുഖ ബിസിനസുകാരനുകാരനുമായ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്.
സ്വകാര്യ മേഖലയ്ക്ക് ഊന്നൽ നൽകുന്ന സമീപനമാണു ബജറ്റിൽ കാണുന്നത്. അതു ശരിയായ ദിശയിലുള്ള നീക്കമാണ്. ഇത്തരം നയനിലപാടുകളുമായി മുന്നോട്ടു പോയാൽ അടുത്ത അഞ്ചോ പത്തോ വർഷത്തിനകം കേരളം ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
കേരളത്തിൽ നിക്ഷേപിക്കാൻ തയാറായി വരുന്നവർക്ക് ലൈസൻസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി നൽകുന്നതിനുള്ള സംവിധാനമുണ്ടാകണം. ആദ്യ വർഷങ്ങളിൽ നികുതിയിളവു പോലെയുള്ള പ്രോത്സാഹനങ്ങളും നൽകണം.
കേരളത്തിൽ നോക്കുകൂലി പോലെയുള്ള പ്രാകൃതമായ സന്പ്രദായങ്ങൾ കർശനമായി തടയണം. ഇന്നലെ അവതരിപ്പിച്ച ബജറ്റ് നല്ല ദിശാബോധം നൽകുന്നതാണ്. പ്രഖ്യാപിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സാധിച്ചാൽ അതു കേരളത്തിനു ഗുണകരമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഡോ. ഫ്രാൻസിസ് ക്ലീറ്റസ് വ്യക്തമാക്കി.